Breaking

Thursday, 12 September 2019

ഭോപ്പാലിൽ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോ​ട്ടപകടം; 11 മരണം, 4 പേ​രെ കാ​ണാ​നി​ല്ല

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 11 പേ​ർ മ​രി​ച്ചു. നാ​ലു പേ​രെ കാ​ണാ​നി​ല്ല. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭോപ്പാല്‍ നഗരത്തില്‍ തന്നെയുള്ള ഖട്‍ലാപ്പുരിഘട്ടിലെ തടാകത്തിലാണ് അപകടം നടന്നത്. 

ഇന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാന്‍ രണ്ട് ബോട്ടുകളിലായാണ് ആളുകള്‍ തടാകത്തിലേക്ക് പോയത്. അതില്‍ 19 പേരുണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പിപിലാനി സ്വദേശികളാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ബോട്ടിലേക്ക് നീന്തി കയറി നാല് പേര്‍ രക്ഷപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തര സഹായമെന്ന നിലയിൽ നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ അറിയിച്ചു. അപകടമുണ്ടാകാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തുടര്ന്ന് വായിക്കുക

No comments:

Post a Comment